KeralaLatest NewsNews

സർക്കാരിനെ വെളുപ്പിക്കാൻ 1 കോടി, ഭരണനേട്ടം വിളംബരം ചെയ്യാൻ 25 ലക്ഷം; ഖജനാവ് കാലിയാക്കി പരസ്യം നൽകൽ?

സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിപ്പിക്കുന്നതിനാണ് നിലവില്‍ കരാറിലെത്തിയിരിക്കുന്നത്.

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന അന്ന് തന്നെയാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിറങ്ങിയത്. സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണ്ണാടക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 1.51 കോടിയാണ് പ്രതിഫലം. ജനുവരി 13ന് ചേര്‍ന്ന ഇവാല്യുവേഷന്‍ കമ്മിറ്റിയാണ് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തത്. വിവിധ കമ്പനികളുടെ പ്രസന്റേഷന്‍ മാര്‍ക്കും ഫിനാന്‍ഷ്യല്‍ സ്‌കോറും പരിശോധിച്ച ശേഷമാണ് കമ്പനിയെ തെരഞ്ഞടുത്തിരിക്കുന്നത്.

Read Also: അഴിമതിരഹിത ഭരണമാണ് ഞങ്ങളുടെ ലക്ഷ്യം’; മുകേഷിനെ കളത്തിലിറക്കി പിണറായി സർക്കാർ

ഇത് കൂടാതെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി. ഇതിനായി തുകയുടെ 50 ശതമാനം മുന്‍കൂറായും അനുവദിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപിപ്പിക്കുന്നതിനാണ് നിലവില്‍ കരാറിലെത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാന ഖജനാവ് കാലിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Post Your Comments


Back to top button