Latest NewsNewsGulfOman

ഒമാനിൽ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേർ അറസ്റ്റിൽ

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്ന് കൈവശം സൂക്ഷിച്ച അഞ്ചുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സംഘവുമായി ചേര്‍ന്ന് ലഹരിമരുന്ന് കള്ളക്കടത്തിന് ലക്ഷ്യമിട്ടിരുന്ന അഞ്ചുപേരെയാണ് പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറയുകയുണ്ടായി.

ഇവരുടെ പക്കല്‍ നിന്ന് 50.11 കിലോഗ്രാം ഹാഷിഷ്, 13,262 കിലോഗ്രാം ക്രിസ്റ്റല്‍ ഡ്രഗ്, എട്ട് കിലോഗ്രാം മോര്‍ഫിന്‍, 3,906 ലഹരി ഗുളികകള്‍ എന്നിവ പോലീസ് കണ്ടെത്തി പിടികൂടി. അറസ്റ്റിലായവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാതായി അറിയിച്ചു.

Related Articles

Post Your Comments


Back to top button