Latest NewsIndia

രാഹുലിന് പിന്നാലെ നൃത്തവുമായി പ്രിയങ്ക: അസമിൽ പ്രചാരണത്തിന് തുടക്കം കുട്ടികൾക്കൊപ്പം

തോട്ടം മേഖലകളിൽ ബിജെപിക്കു ലഭിച്ചേക്കാവുന്ന നേട്ടം മറികടക്കാൻ ലക്ഷ്യമിട്ടാണു പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്

കൊല്ലത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിയ രാഹുല്‍ തമിഴ്‌നാട്ടിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് കൂടിയത്. ഇവിടെ നൃത്തവും പുഷ് അപ്പ് ചലഞ്ചുമായി രാഹുൽ ഗാന്ധി ആകെ ആഘോഷ മൂഡിലായിരുന്നു. ഇതിനിടെ ഇതേ പാത പിന്തുടർന്ന് പ്രിയങ്കയും രംഗത്തെത്തി.  അസമിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര പ്രദേശവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം നൃത്തം ചെയ്തു.

അസം, ബംഗാൾ എന്നിവിടങ്ങളിലെ തേയില തൊഴിലാളികളുടെ ക്ഷേമത്തിനായി 1000 കോടി രൂപയുടെ പ്രത്യേക പദ്ധതി ബജറ്റിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ തോട്ടം മേഖലകളിൽ ബിജെപിക്കു ലഭിച്ചേക്കാവുന്ന നേട്ടം മറികടക്കാൻ ലക്ഷ്യമിട്ടാണു പ്രിയങ്ക പ്രചാരണത്തിനിറങ്ങിയത്.സംസ്ഥാനത്ത് ഈ മാസം 27ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 3 ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ശേഷം ഇന്നു വൈകിട്ട് പ്രിയങ്ക ഡൽഹിയിലേക്കു മടങ്ങും.

read also: പാചകത്തിന് ശേഷം നൃത്തം, പുഷ് അപ് ; തമിഴ്‌നാട്ടില്‍ വീണ്ടും ‘രാഹുല്‍ ഷോ’

ഗുവാഹത്തിയിൽ എത്തിയ പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിച്ചു.പൗരത്വ ദേദഗതി ബില്ലിനെ ചൊല്ലി കടുത്ത പ്രതിഷേധം നിലനിൽക്കുന്ന വടക്കൻ ജില്ലകളിൽ ബിജെപി/ മോദി വിരുദ്ധത ആയുധമാക്കാനാണ് പ്രിയങ്കയുടെ നീക്കം. നിരവധി വികസന പദ്ധതികളാണ് ബിജെപി ഈ മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തുടർച്ചയായി 3 ദിവസം പ്രചാരണത്തിനായി അസമിൽ തങ്ങിയതിനു തൊട്ടുപിന്നാലെയാണ് പ്രിയങ്ക ഗാന്ധിയും അസമിലെത്തിയത്.

Related Articles

Post Your Comments


Back to top button