Latest NewsNewsIndiaCrime

സമുദായംമാറി പെൺകുട്ടിയുമായി സൗഹൃദം ; ഒമ്പതാം ക്ലാസുകാരനെ ജനനേന്ദ്രിയം മുറിച്ച് കൊന്നു

ബെംഗളൂരു : സമുദായംമാറി സൗഹൃദം സ്ഥാപിച്ചതിനു ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പെൺകുട്ടിയുടെ ബന്ധുക്കൾ കൊന്നു ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞു. ലൈംഗികാവയവവും മൂക്കും മുറിച്ച നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക കലബുറഗിയിലെ നരിബോലിലാണ് ദാരുണസംഭവം. പ്രദേശവാസിയായ കൊല്ലി മഹേഷാണ് (14) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മാവനെയും രണ്ടുസുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

Read Also  :  സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്

അഞ്ചുദിവസം മുമ്പാണ് മഹേഷിനെ കാണാതായത്. തിരച്ചില്‍ തുടരുന്നതിനിടെ കഴിഞ്ഞദിവസം ചാക്കില്‍ക്കെട്ടിയ നിലയില്‍ ബീമ നദിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ അമ്മാവന്‍ മഹേഷിനെ കാണാനെത്തിയിരുന്നു. സംസാരിക്കണമെന്നാവശ്യപ്പെട്ട് മഹേഷുമായി പുറത്തേക്കുപോയി. പിന്നീട് മഹേഷ് തിരിച്ചുവന്നില്ല. ഇതിനിടെയാണ് പുഴയില്‍ സംശയാസ്പദമായ നിലയില്‍ ചാക്കുകെട്ട് ഗ്രാമീണര്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിശോധനയില്‍ മൃതദേഹം മഹേഷിന്റേതാണെന്ന് സ്ഥിരീകരിച്ചു.

Related Articles

Post Your Comments


Back to top button