02 March Tuesday

അഡ്വ.ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

അഡ്വ. ബിനോയ് കുര്യൻ


കണ്ണൂർ> കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി അഡ്വ. ബിനോയ് കുര്യൻ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിലെ എസ് കെ ആബിദയെ 16 - 7 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ വിജയൻ രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ ബിനോയ് കുര്യൻ ഇരിട്ടി ഏരിയ സെക്രട്ടറിയായിരുന്നു.  ഡി വൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാനകമ്മിറ്റിയംഗം, എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ആറളം ഫാം വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) പ്രസിഡൻറാണ്. മണക്കടവ് സ്വദേശിയാണ്. തില്ലങ്കേരി ഡിവിഷനിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top