KeralaLatest NewsNews

നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? സംവിധായകന്‍ രഞ്ജിത് പറയുന്നു

കോഴിക്കോട്: നിയമസഭാ തെഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംവിധായകന്‍ രഞ്ജിത് രംഗത്ത്. പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത്ത് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാകുന്നതിനായി സിപിഎം ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച രഞ്ജിത്ത് തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Read Also : മുഹമ്മദ് റിയാസും ടി വി രാജേഷ് എം എല്‍ എയും റിമാന്‍ഡില്‍

‘ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എനിക്ക് ഈ സംശയം ഉണ്ടായിരുന്നു. ഒരു കൊമേഴ്സ്യല്‍ സിനിമ ചെയ്യാനാവുമോയെന്ന്. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമൊക്കെയാണ് ധൈര്യം തന്നത്. ചുറ്റുമുളള എല്ലാവരും ധൈര്യം തന്നാല്‍ നോക്കാം.’ എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

മത്സരിക്കാനായി പാര്‍ട്ടി ബന്ധപ്പെട്ടിരുന്നു. പാര്‍ട്ടി പറയുമോയെന്ന് നോക്കട്ടെ, എന്നിട്ടു പറയാം. രാഷ്ട്രീയത്തെ രണ്ടു രീതിയില്‍ കാണാം. സ്ഥിരമായി അതില്‍ നില്‍ക്കുന്നവരാണ് ഒരു വിഭാഗം. അല്ലാതെ ഉളളവര്‍ക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. തന്റെ കര്‍മമേഖല സിനിമയാണ്. സിനിമയില്‍ ഇപ്പോള്‍ മുപ്പത്തിമൂന്ന് വര്‍ഷമായെന്നും രഞ്ജിത്ത് പറഞ്ഞു.

പ്രദീപ് കുമാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കോഴിക്കോട് നോര്‍ത്ത് ഉറച്ച മണ്ഡലമായി മാറിയത്. പ്രദീപ് പ്രാപ്തനായ എംഎല്‍എയാണ്. അങ്ങനെയൊരു എംഎല്‍എയെ കോഴിക്കോടിന് കിട്ടാന്‍ പ്രയാസമാണെന്നും രഞ്ജിത് പറഞ്ഞു.

Related Articles

Post Your Comments


Back to top button