ലക്‌നാ> ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവച്ചു കൊന്നു.അമരീഷ് ശര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടത്.
ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി. 2018ല്‍ നടന്ന കേസിലാണ് പ്രതിയുടെ ക്രൂരത. സസ്നി പൊലീസ് നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി ഗൗരവ് ശര്‍മ്മയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റു ചെയ്തു.
ഇന്നലെ വൈകിട്ട് ക്ഷേത്ര ദര്‍ശനത്തിനെത്തിയ അമരീഷ് ശര്‍മ്മ അവിടെയുണ്ടായിരുന്ന പ്രതിയുടെ കുടുംബാംഗങ്ങളുമായി വാക്കുതര്‍ക്കമുണ്ടായി. ഇവിടേക്ക് ഗൗരവ് ശര്‍മ്മയെ വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം എത്തിയ ശര്‍മ്മ അമരീഷിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..