KeralaLatest NewsNews

സ്വാമി പരിപൂര്‍ണ ജ്ഞാനതപസ്വി അന്തരിച്ചു

തിരുവനന്തപുരം: സ്വാമി പരിപൂര്‍ണ ജ്ഞാനതപസ്വി അന്തരിച്ചു. 75 വയസായിരുന്നു ഇദ്ദേഹത്തിന്. വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. തിരുവനന്തപുരം ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റാണ് ഇദ്ദേഹം.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ്, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായത്. ബുധനാഴ്ച രാവിലെ 10 മണിമുതല്‍ പൊതുദര്‍ശനം, തുടര്‍ന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ ആശ്രമം വളപ്പില്‍ നടക്കുന്നതാണ്.

1946 ഒക്ടോബര്‍ 1ന് കണ്ണൂര്‍ കണ്ണപുരം റെയില്‍വേ സ്‌റ്റേഷന് സമീപം തൈവിളപ്പില്‍ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയര്‍ഫോഴ്‌സില്‍ ജോലി ലഭിക്കുകയുണ്ടായി. അവിടെ വെച്ച് ഓട്ടോമൊബൈല്‍സ് എന്‍ജിനീയറിംഗില്‍ വിദഗ്ദ പരിശീലനം നേടി. 17 വര്‍ഷത്തെ സേവനത്തിനു ശേഷം എയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ചു.

Related Articles

Post Your Comments


Back to top button