02 March Tuesday

കോഫി വെൻഡിംഗ് മെഷീനും അനുമതിയില്ലാതെ അഭിമുഖവും : പൊലീസുകാരന്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

കൊച്ചി> കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെൻഡ്‌ ചെയ്തു. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും  മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് സസ്പെൻഷനെന്ന്‌  ഉത്തരവിൽ പറയുന്നു.

പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ മുൻകൈ എടുത്ത സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെതിരെയാണ് നടപടി. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഐശ്വര്യ ഡോങറെയാണ്‌ സസ്‌പെൻഡ്‌ ചെയതത്‌. പൊലീസുകാരനെതിരെ പണപിരിവ്‌ അടക്കമുള്ള  ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താനും നിർദേശമുണ്ട്‌.

പൊലീസ്‌ സ്‌റ്റേഷൻ ജനസൗഹൃദമാക്കുന്നതിനായി സ്‌റ്റേഷനിൽ എത്തുന്നവർക്ക്‌ ചായയും ബിസ്‌കറ്റും നൽകുന്ന പദ്ധതിയാണ്‌ കളമശ്ശേരിയിൽ നടപ്പാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top