പാരിസ്
മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് മൂന്നുവർഷം തടവ് വിധിച്ച് പാരിസ് കോടതി. അഴിമതി, മുൻ പ്രസിഡന്റ് എന്ന പദവി സ്വകാര്യ ലാഭത്തിനായി ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങളിലാണ് വിധി.
ശിക്ഷാ കാലയളവിലെ രണ്ടുവർഷം മരവിപ്പിച്ചിട്ടുണ്ട്. ഫലത്തിൽ, ഒരു വർഷമാണ് ശിക്ഷ. അദ്ദേഹത്തിന് ജയിലിൽ കിടക്കേണ്ടിയും വന്നേക്കില്ല. വീട്ടുതടങ്കലിന് അപേക്ഷിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2007മുതൽ 2012വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്നു സർക്കോസി. 2014ൽ മുൻ പദവിയുടെ ബലത്തിൽ തനിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മുതിർന്ന ജഡ്‌ജിയുടെമേൽ സമ്മർദം ചെലുത്തിയെന്നായിരുന്നു കേസ്. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദനീയമായതിൽ കൂടുതൽ ചെലവാക്കിയെന്ന കേസിൽ സർക്കോസിക്കും 13 പേർക്കുമെതിരെ മറ്റൊരു കേസുണ്ട്. ഈ മാസമാണ് അതിന്റെയും വാദം. 2012ലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..