NattuvarthaLatest NewsNews

നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ

കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകൾ. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂർ ഒന്നാം വാർഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഡ്രൈവറായിരുന്ന വിനോദ് വീട്ടിൽ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ വളർത്തിയിരുന്നു. പല സമയങ്ങളിലായി ഇതേപോലുള്ള സംഭവങ്ങളും രോഗങ്ങളും കൊണ്ടും പ്രയാസങ്ങൾ കൊണ്ടും പിന്നീടത് നൂറിലേക്ക് ചുരുങ്ങി. ‌

വിനോദിന്റെ വീട്ടിൽ സ്ഥാപിച്ച കോഴിക്കൂട് പൊളിച്ചാണ് കോഴികളെ മുഴുവൻ കൊന്നൊടുക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളിൽ തെരുവുനായകളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറയുകയുണ്ടായി. വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് ഇവിടെ സാധാരണയായിരിക്കയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നു. വീട്ടുകാർ വളരെ ഭയത്തോടെയാണ് വീട്ടിലെ ചെറിയ കുട്ടികളെപ്പോലും പുറത്ത് വിടുന്നത്.

പകൽ സമയങ്ങളിൽ പോലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവർ പറയുകയുണ്ടായി. 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. റെയിൻബോ ഇനത്തിൽ പെട്ട മൂന്നര മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് കൊന്നിരിക്കുന്നത്. ആകെയുള്ള ചെറിയൊരു വരുമാനമാണ് ഇതോടെ വിനോദിനും കുടുംബത്തിൽ നഷ്ടമായിരിക്കുന്നത്.

Related Articles

Post Your Comments


Back to top button