KeralaLatest NewsNews

സഹോദരനെ കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അനുജനെ കോടതി വെറുതേ വിട്ടു

ആലപ്പുഴ: സഹോദരനെ കൊലപ്പെടുത്തി കഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ അനുജനെ കോടതി വെറുതെ വിട്ടു. ചിങ്ങോലി പഞ്ചായത്ത് ഏഴാം വാർഡിൽ ചെറുമത്ത് വീട്ടിൽ ശിവൻ പിള്ളയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലെ പ്രതി ശിവൻപിള്ളയുടെ അനുജൻ ചിങ്ങോലി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ചെറു മത്ത് വീട്ടിൽ ഹരികുമാറിനെയാണ് ആലപ്പുഴ ജില്ല അഡീഷണൽ സെഷൻസ് ജഡ്ജ്’ എ ഇജാസ് വെറുതേ വിട്ടിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2009 മാർച്ച് 26ന് വൈകിട്ട് 7 നും7.30നുമിടയിലാണ്. ഹരികുമാറിന്‍റെ മൂത്ത സഹോദരനും അവിവാഹിതനുമായ ശിവൻപിള്ളയെ അയാൾ താമസിച്ചിരുന്ന ചെറുമത്ത് വീടിന്റെ മുൻവശം കിണറിന് സമീപം വെച്ച് ഹരികുമാർ കൊലപ്പെടുത്തുകയും വീടിന് വടക്കു പടിഞ്ഞാറു മാറിയുള്ള പുളിമരത്തിന് ചുവട്ടിൽ കുഴിയെടുത്ത് മറവു ചെയ്തു എന്നായിരുന്നു കരീലകുളങ്ങര പോലീസ് രജിസ്റ്റർ ചെയ്ത കേസ്. തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ കോടതി വെറുതെ വിട്ടിരിക്കുന്നത്.

Related Articles

Post Your Comments


Back to top button