Latest NewsNewsIndia

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരി ബിജെപി ; തകർന്നടിഞ്ഞു കോൺഗ്രസ്

അഹമ്മദാബാദ് : ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തകർപ്പൻ വിജയവുമായി ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. കോണ്‍ഗ്രസിന് ഏഴിടത്ത് മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. 31 ജില്ലാ പഞ്ചായത്തുകള്‍ പൂര്‍ണമായും ബിജെപി നേടി. ഒരിടത്തു പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞില്ല. 231 താലൂക്ക് പഞ്ചായത്തുകളില്‍ 185 ഇടങ്ങളില്‍ ബിജെപി വിജയിച്ചു. 34 പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്.

Read Also : തുണിക്ക് മുകളിലൂടെ വാക്സിൻ എടുക്കുന്ന ചിത്രം വിവാദത്തിൽ ; ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പൊങ്കാലയുമായി ജനങ്ങൾ

അതേസമയം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആം ആദ്മിക്ക് തദ്ദേശ തിരഞ്ഞെടുപ്പിലും ഗുണമുണ്ടാക്കാന്‍ കഴിഞ്ഞു. 46 ഓളം സീറ്റുകളിൽ ആം ആദ്മിക്ക് ജയിക്കാനായി. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ നേട്ടമുണ്ടാക്കാൻ ആം ആദ്മിക്ക് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. 2015 ല്‍ നേടിയ വാര്‍ഡുകള്‍ പോലും കോണ്‍ഗ്രസിന് നിലനിര്‍ത്തനായില്ല.

സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടത്തുന്ന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ്​ വിജയമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആറ് ​പ്രധാന മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി സീറ്റുകൾ തൂത്തുവാരിയിരുന്നു. സൂറത്ത്​, രാജ്​കോട്ട്​, വഡോദര, ഭാവ്​നഗര്‍, ജാംനഗര്‍, അഹ്​മദാബാദ്​ എന്നിവയിലായിരുന്നു തെരഞ്ഞെടുപ്പ്​.

Related Articles

Post Your Comments


Back to top button