01 March Monday

ഒരുവയസുകാരിയുടെ മരണം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

ഇടുക്കി > ഇടുക്കി തുളസിപ്പാറയില്‍ ഒരുവയസുകാരിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തില്‍ എത്തില്ലെന്നും  ആരെങ്കിലും അപായപ്പെടുത്തിയിരിക്കാനാണ്  സാധ്യതയെന്നും മാതാപിതാക്കള്‍ സംശയിക്കുന്നു.
 
നവംബര്‍ 22നാണ് തുളസിപ്പാറ സ്വദേശി അനൂപിന്റെ മകള്‍ അലീനയെ വീടിന് പുറകിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top