KeralaCinemaLatest NewsNewsEntertainment

സായിയുടെ വായിൽ നിന്ന് തന്നെ സത്യം പുറത്തായി; ഇത് ചതിയെന്ന് പ്രേക്ഷകർ

മൊബൈൽ ഫോൺ ചാർജ്ജിനിട്ടുവെന്ന് സായി വിഷ്ണു; കള്ളത്തരങ്ങൾ പൊളിയുന്നുവെന്ന് പ്രേക്ഷകർ

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിനുള്ളിലെ ഏറ്റവും മോശം പ്രകടനത്തിന് ജയിലിൽ കിടന്നത് കിടിലം ഫിറോസും സായി വിഷ്ണുവും ആണ്. ജയിൽ ജീവിതത്തോട് കൂടി ഇരുവർക്കും നിരവധി ആരാധകരാണുണ്ടായിരിക്കുന്നത്. ജയിലിനകത്ത് വെച്ച് സായിയും ഫിറോസും ലക്ഷ്മിയോട് നടത്തിയ സംഭാഷണമാണ് ഇപ്പോൾ പ്രേക്ഷകർക്ക് സംശയമുണ്ടാക്കിയിരിക്കുന്നത്.

Also Read:മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവം; പങ്കില്ലെന്ന് ജെയ്ഷുൽ ഹിന്ദ്

ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് സായി മൊബൈൽ ഫോൺ ചാർജിനു ഇട്ടിരിയ്ക്കുകയാണ് എന്ന് ലക്ഷ്മിയോട് പറയുന്നുണ്ട്. ഇതാണ് ആരാധകർ ഏറ്റുപിടിച്ചിരിക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ മൊബൈൽ ഫോൺ അനുവദനീയമല്ല എന്നിരിക്കെ എങ്ങനെയാണ് സായി അടക്കമുള്ളവർ മൊബൈൽ ഫോൺ അകത്തു കയറ്റിയതെന്ന് പ്രേക്ഷകർ ചോദിക്കുന്നു.

ഈ ഒരു വിഷയത്തെ പ്രതി നിരവധി ആളുകളാണ് ഇതിനോടകം വിമർശനവുമായി എത്തിയിരിയ്ക്കുന്നത്. ബിഗ് ബോസ്സിൽ നിന്നും ഇതിനുള്ള മറുപടി പ്രതീക്ഷിയ്ക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. ആദ്യ എലിമിനേഷലിൽ ലക്ഷ്മിയാണ് പുറത്തായത്. ആരേയും വേദനിപ്പിക്കാതെയാണ് താന്‍ പോവുന്നത്. ആദ്യം പോവുമ്പോള്‍ എല്ലാവരുടേയും സ്‌നേഹത്തോടെ പോവാനാവും. അങ്ങനെയാണ് വിചാരിച്ചത്. ഇത് താന്‍ പ്രതീക്ഷിച്ചതാണ്. മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

Related Articles

Post Your Comments


Back to top button