Latest NewsNewsIndia

18 കാരിയെ വില്‍ക്കാന്‍ ശ്രമം, പിതാവിനെതിരെ പരാതി നല്‍കി പെണ്‍കുട്ടി

ബാര്‍മര്‍: 18 കാരിയെ വില്‍ക്കാന്‍ ശ്രമം, പിതാവിനെതിരെ പരാതി നല്‍കി പെണ്‍കുട്ടി. രാജസ്ഥാനിലാണ് സംഭവം. അച്ഛനും അച്ഛന്റെ ബന്ധുക്കളും ചേര്‍ന്ന് തന്നെ വില്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ല സ്വദേശിനിയാണ് പെണ്‍കുട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മയെ പിതാവ് തീ കൊളുത്തി കൊന്നതാണെന്നും പെണ്‍കുട്ടി ആരോപിച്ചു. എന്നാല്‍, പിതാവോ ബന്ധുക്കളോ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

Read Also : സൈന്യത്തിനെതിരെ പോരാട്ടം , 18 പേര്‍ കൊല്ലപ്പെട്ടു

തന്നെ വില്‍ക്കാനുള്ള ശ്രമത്തിനെ ചെറുക്കാന്‍ താന്‍ ദിവസങ്ങളോളം മുറിയില്‍ കതകടച്ച് ഇരുന്നിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്നെ കൊണ്ടുപോകുന്നതിനായി ചിലര്‍ വന്ന സമയത്ത് താന്‍ തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

അതിനു ശേഷം, അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്. തന്റെ അമ്മയുടെ കുടുംബക്കാര്‍ക്ക് എതിരെ പിതാവും പിതാവിന്റെ കുടുംബക്കാരും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടു പോയതായി പൊലീസില്‍ വ്യാജ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്, പെണ്‍കുട്ടി പിതാവിനും കുടുംബക്കാര്‍ക്കും എതിരെ പരാതി നല്‍കിയത്.

പിതാവിന്റെ അടുത്തേയ്ക്ക് താന്‍ തിരിച്ചുപോയാല്‍ പിതാവും അദ്ദേഹത്തിന്റെ വീട്ടുകാരും ചേര്‍ന്ന് തന്നെ വില്‍ക്കുമെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്നു.

Related Articles

Post Your Comments


Back to top button