KeralaNews

കേരളത്തിൽ കോൺഗ്രസ് രക്ഷപെടാനുള്ള എളുപ്പ മാർഗ്ഗം കെ സുധാകരൻ കണ്ടെത്തുന്നു

കണ്ണൂർ : ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കൂടി തോറ്റാൽ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന് കെ. സുധാകരൻ. താൻ കെപിസിസി പ്രസിഡന്റായാൽ കോൺഗ്രസിനെ ശക്തമാക്കുമെന്നും കെ. സുധാകരൻ പറഞ്ഞു. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി സിപിഎം ആണ്. താൻ പ്രസിഡന്റായാൽ കോൺഗ്രസിനെ അടിത്തട്ടുമുതൽ ശക്തമാക്കും. നിലവിൽ വിജയ സാധ്യതയ്ക്ക് മാത്രമാണ് പരിഗണന നൽകുന്നത്. സ്ഥാനാർത്ഥി നിർണയത്തിന് ഗ്രൂപ്പ് പരിഗണിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Read Also :  യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം പാടത്ത്

ഒപ്പം പിസി ജോർജ്ജിനെ കുറിച്ചും സുധാകരൻ പറഞ്ഞു. പിസി ജോർജ്ജിന്റെ നാവിനെല്ലില്ലെന്നും, ജോർജ്ജിന്റെ ജിഹാദി പരാമർശം അപലനീയമാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയ്‌ക്കെതിരെ നടത്തിയ ചെത്തുകാരൻ പരാമർശത്തിൽ ഖേദമില്ല. അത് ജാതീയമായ പരാമർശമല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Related Articles

Post Your Comments


Back to top button