Latest NewsNewsIndia

കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണന, മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : കാർഷിക മേഖലയിലെ മാറ്റങ്ങൾ കർഷകർ ഉൾക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുകിട കർഷകരെ ശാക്തീകരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ദൗത്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി, കാർഷിക മേഖലക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയതെന്നും വ്യക്തമാക്കി.

കർഷകരെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയും ശക്തി നേടും. ബജറ്റിൽ കർഷകർക്ക് വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കാർഷിക കടത്തിന്റെ പരിധി പതിനാറര കോടിയായി സർക്കാർ ഉയർത്തി. ഗ്രാമീണ മേഖലയിൽ അടിസ്ഥാന സൗകര്യ വികസന ഫണ്ട് നാൽപതിനായിരം കോടിയാക്കി. കർഷകരുടെ നന്മ മാത്രമാണ് സർക്കാരിന്റെ മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also :  വാക്ക് പ്രാവര്‍ത്തികമാക്കി വിജയയാത്ര; പി സി ജോര്‍ജ് അടക്കം എൻഡിഎയിലേക്ക്, ജാഥാസമാപനത്തിനുള്ളിൽ കൂടുതൽ പ്രമുഖരെത്തും

സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ ആർക്കും സംശയം വേണ്ട. കാർഷിക മേഖലയിലെ മാറ്റങ്ങൾ കൂടി കർഷകർ ഉൾക്കൊള്ളണം. കാർഷിക മേഖലക്കായി ഇനിയും ധാരാളം ചെയ്യാനുണ്ട്. ഭക്ഷ്യ-സംസ്കരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ വേണം. കരാർ കൃഷി കാലങ്ങളായി ഇവിടെ നടപ്പാക്കുന്നു. സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button