Latest NewsNewsIndia

ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം; ട്രോളുമായി പാകിസ്ഥാൻ കൊമേഡിയൻ

ഇസ്ലാമാബാദ് : ഇംഗ്ലീഷ് ഭാഷയിലെ ആർക്കും പിടികൊടുക്കാത്ത വാക്കുകൾ നാവിലിട്ട് അമ്മാനമാടുന്ന തിരുവനന്തപുരം എം പി ശശി തരൂരിനെ ട്രോളി പാകിസ്ഥാൻ കൊമേഡിയൻ. അക്ബർ ചൗധരി എന്ന കൊമേഡിയനാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്ന ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം എന്നാണ് തമാശ രൂപേണ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

വിവിധ സ്റ്റെപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അക്ബർ ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് അടിച്ചെടുത്ത്  കലക്കി കുടിക്കുകയാണ് തുടർന്നുള്ള ഘട്ടങ്ങളിൽ ഡിക്ഷണറി സിരകളിൽ കുത്തി വെക്കുകയുംചെയ്യുന്നു. മൂന്നാമത്തെ രീതി കുറച്ചുകൂടി കടുത്തതാണ്, ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് പൊടിച്ചെടുത്ത് മൂക്കിൽ വലിച്ചുകയറ്റുകയാണ്. തുടർന്ന് അക്ബർ ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങുന്നതാണ് വീഡിയോ.

 

വീഡിയോയുടെ അന്ത്യത്തിൽ ശശി തരൂരിന്റെ സ്വന്തം ശബ്ദമാണ് അക്ബർ ചൗധരി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് അക്ബർ ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ നർമ്മം കലർത്തിയുള്ള ഈ വീഡിയോ തരൂർ അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിട്ടുള്ളത്.

Related Articles

Post Your Comments


Back to top button