Latest NewsNewsIndia

ബ്രിട്ടീഷുകാരെ തിരിച്ചയച്ചപോലെ നരേന്ദ്ര മോദിയെയും നാഗ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് രാഹുൽ ഗാന്ധി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാഗ്പൂരിലേയ്ക്ക് തിരിച്ചയക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനെല്‍വേലി സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ലക്ഷങ്ങളെ അണിനിരത്തി റാലി നടത്തിയെന്ന് കാണിച്ച് 2019 ലെ ചിത്രം ഷെയർ ചെയ്ത് കോൺഗ്രസ്-ഇടത് പാർട്ടികൾ

ബ്രിട്ടീഷ് ഭരണവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ നരേന്ദ്ര മോദി ഒന്നുമല്ല. ഈ രാജ്യത്തെ ജനങ്ങള്‍ ബ്രിട്ടീഷുകാരെ വരെ തിരിച്ചയച്ചവരാണ്. അതേരീതിയില്‍ മോദിയെ നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കുമെന്ന് രാഹുൽ പറഞ്ഞു.

സമ്പന്നതയിലും എതിരാളികളെ നിർവീര്യമാക്കുന്നതിലും പ്രബലനായ ശത്രുവിനെതിരെയാണ് പോരാട്ടം. ഈ പോരാട്ടത്തിൽ വെറുപ്പോ ദേഷ്യമോ കലാപമോ ഉണ്ടാകില്ലെന്ന് രാഹുൽ പറഞ്ഞു. അതേസമയം, ബിജെപിയെ പരാജയപ്പെടുത്തി കേന്ദ്ര അധികാരം പിടിച്ചെടുക്കുകയെന്നത് എളുപ്പമല്ലെന്നും രാഹുൽ പരോക്ഷമായി സമ്മതിച്ചു. യാഥാര്‍ത്ഥ്യമായില്ലെങ്കിലും വലിയ സ്വപ്‌നങ്ങള്‍ കാണേണ്ടത് വളരെ പ്രധാനമാണെന്നായിരുന്നു രാഹുലിൻ്റെ പരാമർശം.

Related Articles

Post Your Comments


Back to top button