Latest NewsIndia

‘വന്ന വഴി മറക്കാത്ത ആളാണ് പ്രധാനമന്ത്രി,ചായക്കടക്കാരനായിരുന്നുവെന്നതും മറച്ചുവെച്ചില്ല’ മോദിയെ പ്രശംസിച്ച് …

ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊളളണം ഗുലാം നബി ആസാദ്

കോൺഗ്രസ് ദുർബലമാകുന്നുവെന്ന് ജമ്മുവിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ പറഞ്ഞതിനു പിന്നാലെ, മുതിർന്ന നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തു വന്നു. നരേന്ദ്ര മോദി വന്ന വഴി മറക്കാത്ത ആളാണ്. അദ്ദേഹം പ്രധാനമന്ത്രിയായ ശേഷവും വളരെ അഭിമാനത്തോടെയാണ് ചായക്കച്ചവടക്കാരനായിരുന്നുവെന്ന് സ്വയം പരിചയപ്പെടുത്തുന്നതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കശ്മീരിലെ ഗുജ്ജർ സമുദായാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗുലാം നബി ആസാദ് നരേന്ദ്ര മോദിയെ പ്രശംസിച്ചത്.  മോദിയുമായി രാഷ്ട്രീയ പരമായി വളരെയധികം വിയോജിപ്പുകളുണ്ടെന്നും പ്രധാനമന്ത്രി ഒരു പച്ചയായ മനുഷ്യനാണെന്നും ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊളളണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നേരത്തെ, രാജ്യസഭയിൽ നിന്നും ഗുലാം നബി ആസാദ് പടിയിറങ്ങുന്ന ദിവസം പ്രധാനമന്ത്രി വികാരാധീനനായിരുന്നു.

read also: രാഹുൽ മീന്‍ പിടിക്കുന്ന തിരക്കിലാണ്, ബിജെപി പ്രചാരണത്തിലും, ഒടുവിൽ ഫലം വരുമ്പോള്‍ കുറ്റം ഇവിഎമ്മിനും; നരോത്തം മിശ്ര

വിവിധ വിഷയങ്ങളിൽ മോദിയെ രാഹുൽ ഗാന്ധി നിരന്തരം കടന്നാക്രമിക്കുന്നതിനിടെയാണ് ആസാദിന്റെ പരാമർശമെന്നതും ശ്രദ്ധേയം. കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻപ് സോണിയ ഗാന്ധിക്കു കത്തയച്ച 23 നേതാക്കളെ നയിച്ചത് ആസാദ് ആയിരുന്നു.

 

 

Related Articles

Post Your Comments


Back to top button