കണ്ണൂർ > ഇത്തവണ കോൺഗ്രസ് തോറ്റാൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെ തന്നോട് സംസാരിച്ചുവെന്നും സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസിന് ഇത്തവണ നിര്‍ണായക പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് തോറ്റാല്‍ പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി സിപിഐഎം ആണെന്നും കെ സുധാകരന്‍ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാരെയും ബിജെപിക്ക് വിലക്കെടുക്കാവുന്നതേ ഒള്ളുവെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ലോക്‌സഭാംഗം കൂടിയായ സുധാകരൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..