തിരുവനന്തപുരം> കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്റെയും എന്‍.എഫ്. പി. ഇ. യുടെയും മുന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറലായിരുന്ന എം. കൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ, പ്രത്യേകിച്ച് കമ്പിത്തപാല്‍ മേഖലയിലെ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് എം. കൃഷ്ണന്‍ ഉജ്വലമായ നേതൃത്വമാണ് നല്‍കിയത്. തപാല്‍ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജിഡിഎസ് ജീവനക്കാരുടെ ഉന്നമനത്തിന് അക്ഷീണം പ്രയത്‌നിച്ച കൃഷ്ണന്റെ വേര്‍പാട് സര്‍വീസ് സംഘടനകള്‍ക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..