KeralaLatest NewsNewsIndia

നിയമസഭ തെരഞ്ഞെടുപ്പ്; വ്യാജ ചിത്രവുമായി ടി സിദ്ദിഖ്, വോട്ടിനായി തട്ടിക്കൂട്ടിയ കള്ളത്തരങ്ങൾ പൊളിയുന്നു

ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ടി സിദ്ദിഖ്

നിയമസഭ തെരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തി. ഒരു മാസവും 5 ദിവസവും മാത്രമാണ് ഇനി കേരളത്തിൽ അവശേഷിക്കുന്നത്. മുന്നണികൾക്ക് പദ്ധതികൾ തയ്യാറാക്കാനും നടപ്പിലാക്കാനും അധിക ദിവസമില്ലെന്ന് ചുരുക്കം. ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പരിപാടിയുമായി ചിലർ പൊതുരംഗത്തുണ്ട്. കൊൽക്കത്തയിലെ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുള്ളവർ. വ്യാജ ചിത്രം സോഷ്യൽ മീഡിയ കൈയ്യോടെ പൊക്കിയപ്പോൾ പുതിയ കള്ളത്തരങ്ങളുമായി നീങ്ങിയിരിക്കുകയാണ് ഇക്കൂട്ടർ.

2019 ല്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ വമ്പന്‍ റാലിയുടെ ചിത്രമാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ ടി സിദ്ദിഖ് അടക്കമുള്ളവർ പ്രചരിപ്പിക്കുന്നത്. ‘കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം’ എന്ന പേരിലാണ് സിദ്ദിഖ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:‘ഇത്രയേ ഉള്ളോ, അറിഞ്ഞതു പോലുമില്ലല്ലോ?’ വാക്‌സിൻ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ പ്രതികരണം

യഥാര്‍ത്ഥത്തില്‍ 2019 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി നടത്തിയ റാലിയായിരുന്നു ചിത്രത്തില്‍. ഞായറാഴ്ച ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലി നടന്ന കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ഈ റാലിയും നടന്നത്. അന്നത്തെ റാലിയുടെ ചിത്രം കളര്‍ ഫില്‍റ്റർ ചെയ്താണ് പുതിയതെന്ന തരത്തിൽ സിദ്ദിഖ് പ്രചരിപ്പിക്കുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രം ട്വീറ്റ് ചെയ്യുകയും പിന്നീട് അബന്ധം മനസ്സിലാക്കി ഡിലീറ്റ് ചെയ്യുകയുമായിരുന്നു. പക്ഷേ, സിദ്ദിഖിന് ഇതുവരെ നേരം വെളുത്തില്ലെന്ന് വേണം കരുതാൻ. തെറ്റ് മനസിലായിട്ടും അദ്ദേഹം അത് തിരുത്താൻ തയ്യാറാകുന്നില്ല.

കൊൽക്കത്തയിലെ ബ്രിഗേഡ്‌ ഗ്രൗണ്ടിൽ കോൺഗ്രസ്‌ മുന്നണിയുടെ‌ തിരഞ്ഞെടുപ്പ്‌ പൊതുസമ്മേളനം. #kolkata #CongressParty

Posted by T Siddique on Sunday, February 28, 2021

Related Articles

Post Your Comments


Back to top button