Latest NewsIndia

ടിക്‌ടോക് താരമായ യുവതിയുടെ മരണം; ശിവസേനയ്ക്ക് കനത്ത തിരിച്ചടി, മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു

പ്രതിപക്ഷമായ ബിജെപി പ്രതിഷേധത്തിനു തയാറെടുക്കുന്ന സാഹചര്യത്തിലാണു രാജി.

മുംബൈ ∙ ടിക് ടോക് താരമായ പൂജ ചവാൻ എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശിവസേനാ നേതാവ് സഞ്ജയ് റാത്തോഡ് മഹാരാഷ്ട്ര വനം മന്ത്രിസ്ഥാനം രാജിവച്ചു. പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്ക് രാജിക്കത്ത് കൈമാറി. നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ, പ്രതിപക്ഷമായ ബിജെപി പ്രതിഷേധത്തിനു തയാറെടുക്കുന്ന സാഹചര്യത്തിലാണു രാജി.

മറാഠ്‌വാഡയിലെ ബീഡ് സ്വദേശിയായ പൂജ ചവാനെ (23) ഫെബ്രുവരി എട്ടിനാണ് പൂനെയിലെ ഫ്ലാറ്റിൽ നിന്നു വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. മന്ത്രി സഞ്ജയ് റാത്തോഡുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നെന്നും മരണത്തിൽ മന്ത്രിക്കു പങ്കുണ്ടെന്നും ആരോപിച്ച് സമൂഹമാധ്യമ പോസ്റ്റുകൾ വന്നതോടെ സംഭവം വിവാദമായി. ഇരുവരും ചേർന്നുള്ള ചിത്രങ്ങളും പ്രചരിച്ചിരുന്നു. വിഷയം പിന്നീട് ബിജെപി ഏറ്റെടുത്തു.

read also:ബിജെപിയ്ക്ക് മതേതരത്വം അറിയില്ല, മുസ്ളീം ലീഗ് മതേതര പാർട്ടി ആണെന്ന് കുഞ്ഞാലിക്കുട്ടി

വലിയ തോതിലുള്ള പ്രതിഷേധം പ്രതിപക്ഷം ഉയർത്തിയെങ്കിലും ശിവസേനയുടെ ഭീഷണി കാരണം പെൺകുട്ടിയുടെ കുടുംബം മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. കൂടാതെ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയില്ലെന്നും വ്യക്തമാക്കി. ഇത് ശിവസേനയുടെ ഇടപെടൽ ആണെന്നും ആരോപണമുണ്ട്.

Post Your Comments


Back to top button