KeralaLatest NewsNews

‘ഉറപ്പല്ല, അറപ്പാണ് എൽഡിഎഫ്’; ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യത്തെ പരിഹസിച്ച് കെ.സുരേന്ദ്രൻ

കൊച്ചി : ഇടതു മുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ മുദ്രാവാക്യത്തെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘ഉറപ്പല്ല, അറപ്പാണ്’ എൽഡിഎഫ് എന്ന് വിജയ യാത്രയ്ക്ക് തൃപ്പൂണിത്തറയിൽ നൽകിയ സ്വീകരണ യോഗത്തിൽ സുരേന്ദ്രൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണ്ണമായും തട്ടിപ്പുകാരുടെ പാർട്ടിയായി മാറി. മണിച്ചൻ മുതൽ ഇങ്ങോട്ട് എല്ലാ കള്ളൻമാരുടെയും അധോലോകക്കാരുടേയും പണം വാങ്ങിയവരാണ് സി.പി.എമ്മുകാർ. ഇവർക്ക് എങ്ങനെയാണ് അഴിമതിരഹിത ഭരണം എന്നെല്ലാം ഉറപ്പുകൾ നൽകാൻ കഴിയുന്നതെന്ന് എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങളുടെ കണ്ണിലെ കരടായി ഇടതുപക്ഷം മാറി കഴിഞ്ഞു. അത് ഈ തെരഞ്ഞെടുപ്പോടെ ജനം നീക്കം ചെയ്യും. പരസ്യ വാചകം കൊണ്ടൊന്നും കാര്യമില്ലെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.

Read Also  :  ഇടഞ്ഞ് നിന്ന് ഇറാന്‍; അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കും വൻ തിരിച്ചടി

അതേസമയം പ്രചരണ മുദ്രാവാക്യത്തിന് ആദ്യ മണിക്കൂറുകളിൽ കിട്ടിയ പ്രതികരണം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നുണ്ട് . കഴിഞ്ഞു തവണ ‘എൽഡിഎഫ് വരും വരും എല്ലാം ശരിയാകും’ എന്ന പരസ്യവാചകം എല്ലാവരെയും ഒരുപോലെ ആകർഷിച്ചിരുന്നു. എൽ ഡി എഫിന്റെ പ്രചാരണ പരിപാടികൾ വളരെ വേഗം ജനങ്ങളിലേക്ക് എത്തുന്നതിനും പൊതു സ്വീകാര്യത നേടിയെടുക്കുന്നതിനും ഈ ശീർഷകങ്ങൾ സഹായകരമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന പരസ്യ ശീർഷകം ട്രോളർമാരാണ് കൂടുതലും ഏറ്റു പിടിച്ചത്.

Related Articles

Post Your Comments


Back to top button