Latest NewsNewsIndia

ആശയങ്ങളിലെ മടുപ്പും അതിക്രമങ്ങളിലുള്ള നിരാശയും ; മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ കൂടി കീഴടങ്ങി

ദന്തേവാഡ : ഛത്തീസ്ഗഡിലെ ദന്തേവാഡയിലാണ് ആയുധങ്ങളുമായി കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. വനിതാ ഭീകര നേതാവ് ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയതെന്ന് സുരക്ഷാ സേന അറിയിച്ചു. തലയ്ക്ക് 3 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഭീകരരാണ് കീഴടങ്ങിയത്.

Read Also : ര​ണ്ടാം​ ഘ​ട്ട കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇന്ന് ആരംഭിക്കും

കമ്യൂണിസ്റ്റ് ആശയങ്ങളിലെ മടുപ്പും അതിക്രമങ്ങളിലുള്ള നിരാശയെയും തുടർന്നാണ് ഭീകരർ കീഴടങ്ങിയതെന്നാണ് വിവരം. സിആർപിഎഫ് ഓഫീസിൽ എത്തിയായിരുന്നു കീഴടങ്ങൽ. സുരക്ഷാ ഉദ്യോഗസ്ഥരെയുൾപ്പെടെ ആക്രമിച്ച കേസിൽ പ്രതികളാണ് ഇവർ. കീഴടങ്ങുന്ന ഭീകരർക്ക് ഛത്തീസ്ഗഡ് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ ആകൃഷ്ടരായ നിരവധി ഭീകരരാണ് ഇത്തരത്തിൽ കീഴടങ്ങാനെത്തുന്നത്.

Related Articles

Post Your Comments


Back to top button