KeralaLatest NewsNews

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നീക്കം ചെയ്യണം ; നിർദ്ദേശവുമായി സംസ്ഥാന ഐടി മിഷൻ

തിരുവനന്തപുരം: സർക്കാർ വെബ് സൈറ്റുകളിൽ നിന്ന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം. സംസ്ഥാന ഐടി മിഷനാണ് നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് മന്ത്രിമാരുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ ഐടി മിഷൻ നിർദ്ദേശം നൽകിയത്.

വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏപ്രിൽ 6നാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6ന് തന്നെ നടക്കും. മെയ് 2നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.

അഞ്ചിടത്തുമായി 824 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 18.68 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആകെ 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകളുണ്ട്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.

Related Articles

Post Your Comments


Back to top button