COVID 19Latest NewsNewsInternational

തുണി മാസ്‌ക് ഉപയോഗിക്കരുത്, വിഷം ഉണ്ടെന്ന മുന്നറിയിപ്പുമായി ബല്‍ജിയം സര്‍ക്കാര്‍

സൗജന്യമായി വിതരണം ചെയ്ത തുണി മാസ്ക് ഉപയോ​ഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്.

കോവിഡ് വ്യാപനത്തിന്റെ ഭീതിയിലായിരുന്നു ലോക രാഷ്ട്രങ്ങൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വൈറസ് പ്രതിരോധത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തി. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ബല്‍ജിയം സർക്കാരിന്റെ പുതിയ റിപ്പോർട്ടാണ്.

കോവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സൗജന്യ തുണി മാസ്ക് നല്‍കുമെന്ന് വാ​ഗ്ദാനം ചെയ്ത രാജ്യമാണ് ബല്‍ജിയം. എന്നാല്‍ സൗജന്യമായി വിതരണം ചെയ്ത തുണി മാസ്ക് ഉപയോ​ഗിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് പുറത്തുവരുന്നത്.

read also:‘ഇടതുപക്ഷം വീണ്ടും വരണം’; ചെങ്കൊടി പിടിക്കാൻ കമൽ, മത്സരിക്കുമോ? – പ്രതികരണം

ബെല്‍ജിയന്‍ സര്‍ക്കാര്‍ വിതരണം ചെയ്ത 15 ദശലക്ഷം തുണി മാസ്കുകള്‍ വിഷമയമാണെന്ന് ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പബ്ലിക് ഹെല്‍ത്തിലെ സിയാന്‍സാനോയുടെ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. മാസ്കില്‍ വെള്ളിയുടെ ചെറിയ അംശങ്ങള്‍ കാണാമെന്നും രാസപദാര്‍ത്ഥം ചേര്‍ന്ന മിശ്രിതവും ഇവയില്‍ ഉണ്ടെന്നാണ് കണ്ടെത്തൽ. വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്.

Related Articles

Post Your Comments


Back to top button