28 February Sunday

ഉറപ്പാണ്‌ ജനക്ഷേമം, ഉറപ്പാണ്‌ ആരോഗ്യം; ഒറ്റദിവസംകൊണ്ട്‌ കളം നിറഞ്ഞ്‌ എൽഡിഎഫ്‌ പ്രചരണവാചകം

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പ്രചരണ വാചകവുമായി ഇടത്പക്ഷ ജനാധിപത്യ മുന്നണി ജനങ്ങളിലേക്ക്. പ്രചരണ വാചകം പ്രകാശനം ചെയ്‌ത്‌ ഒരു ദിവസം പൂർത്തിയാകും മുമ്പേതന്നെ സമൂഹമാധ്യമങ്ങളും മൊബൈൽ ഗാലറികളും "ഉറപ്പ്‌' കൊണ്ട്‌ നിറഞ്ഞു.

മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഉറപ്പാണ്​ വികസനം, ഉറപ്പാണ്​ ആരോഗ്യം, ഉറപ്പാണ്​ ജനക്ഷേമം തുടങ്ങിയ ഉപത​ലക്കെട്ടുകളും പ്രചരണത്തിന്​ ഉപയോഗിക്കും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top