തിരുവനന്തപുരം
മനുഷ്യജീവിതത്തെ പുതുരൂപത്തിൽ മാറ്റിത്തീർക്കുന്ന ഒന്നാണ് വിജ്ഞാനത്തിന്റെ ആധുനികകാലമെന്ന് എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എ വിജയരാഘവൻ. ആധുനിക ചൂഷണരീതികൾ രൂപംകൊള്ളുന്നു. കമ്പോള സംസ്‌കൃതിയുടെ പുതുമൂല്യങ്ങളുടെ വിപണനം ശക്തിപ്പെട്ടു. ഈ വിഷയങ്ങളെ അഭിമുഖീകരിച്ച് പുതിയ കാലത്തെ വിശകലനംചെയ്‌ത് കേരളത്തിന്റെ ഭാവി ആവിഷ്‌കരിക്കണം. സംസ്ഥാനം ആർജിച്ച മഹാനന്മകളെ പരിരക്ഷിച്ച് കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ‘യൂത്ത് സമ്മിറ്റിൽ’ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
എൽഡിഎഫ് സർക്കാർ നാനാമേഖലകളിലും വലിയ നേട്ടമുണ്ടാക്കി. പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണ മേഖലയിലെ നവീന കാര്യങ്ങൾ ഉൾക്കൊള്ളൽ തുടങ്ങിയ കേരള മാതൃക വലിയ പഠനങ്ങൾക്ക് വിധേയമാകണം. രാഷ്ട്രീയഘടനയിൽ തീവ്രഹിന്ദുത്വം ഉയർത്തിയ വെല്ലുവിളിയെ പ്രതിരോധിക്കണം. അതിന്റെ നല്ലമാതൃക തീർക്കാൻ ഇടതുപക്ഷത്തിനായി. വിദ്വേഷരാഷ്ട്രീയത്തെ അതിജീവിച്ച് വികസനത്തിന്റെ പുതുമാതൃകയിലൂടെ കേരളത്തെ ആധുനികകാല വെല്ലുവിളികൾ അഭിമുഖീകരിക്കാൻ പ്രാപ്‌തമാക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..