28 February Sunday

21 ഉപഗ്രഹങ്ങളുമായി PSLV C 51 കുതിച്ചു; ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണ ദൗത്യം

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

ന്യൂഡൽഹി > ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ പിഎസ്എൽവി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ചു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പി‌എസ്‌എൽ‌വി-സി 51) റോക്കറ്റിൽ ബ്രസീലിൽനിന്നുള്ള ആമസോണിയ -1 നൊപ്പം 18 ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 10.24 നായിരുന്നു വിക്ഷേപണം.

ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണമാണിത്. ബ്രസീലിന്റെ ഉപഗ്രഹമായ ആമസോണിയ – 1 ആണ് ഇത്തവണ വിക്ഷേപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം, ഭഗവദ്ഗീതയുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും പി‌എസ്‌എൽ‌വി-സി 51 വഴി ബഹിരാകാശത്തെത്തും. സതീഷ് ധവാൻ സാറ്റലൈറ്റ് (എസ്ഡി സാറ്റ്) വഴിയാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ഐഎസ്ആർഒ ചെയർപേഴ്‌സൺ ഡോ. കെ ശിവൻ, ശാസ്ത്ര സെക്രട്ടറി ഡോ. ആർ ഉമാ മഹേശ്വരൻ എന്നിവരുടെ പേരുകളും ഉപഗ്രഹത്തിന്റെ താഴത്തെ പാനലിൽ പതിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top