Latest NewsNewsSaudi ArabiaGulf

വാഹനാപകടത്തില്‍ സൗദിയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് ദാരുണാന്ത്യം. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് അടുത്തുവെച്ച് അപകടത്തില്‍ പെടുകയാണ് ഉണ്ടായത്. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ ഇറങ്ങി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്.

വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ച മലയാളി നഴ്‍സുമാര്‍. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം ലഭിക്കുന്നത്. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ് ഉള്ളത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികളായ ആന്‍സി, പ്രിയങ്ക എന്നിവര്‍ തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. തമിഴ്‍നാട് സ്വദേശികളായ കുമുദ, രജിത, റോമിയോ കുമാര്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍.

Related Articles

Post Your Comments


Back to top button