COVID 19Latest NewsNewsIndia

24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് വർധനവ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിക്കുകയുണ്ടായി. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഉയർന്നിരിക്കുന്നത്.

രാജ്യത്ത് പുതിയതായി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചവരിൽ 86.37 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിലാണെന്നു കേന്ദ്ര സർക്കാർ പറയുകയുണ്ടായി. കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്ര സർക്കാർ ഉന്നതതല സംഘത്തെ അയക്കുകയുണ്ടായി.

കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീർ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. പരിശോധനകൾ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.

Related Articles

Post Your Comments


Back to top button