തിരുവനന്തപുരം
വിജ്ഞാനത്തെ നൂതനവിദ്യകളായി രൂപാന്തരപ്പെടുത്തണമെന്ന് ധനമന്ത്രി തോമസ് ഐസക്. നൂതനവിദ്യകളെ സ്‌റ്റാർട്ടപ്പുകളാക്കണം. ഒരുവർഷം 1000–-1500 സ്‌റ്റാർട്ടപ്പുകൾ സംസ്ഥാനത്തുണ്ടാകണം. അവ തുടങ്ങാൻ സർക്കാർ സഹായിക്കും.
അഞ്ച് വർഷത്തിനുള്ളിൽ 18 കോടി ആളുകൾ നൂതനവിദ്യയുടെ മേഖലയിൽ വീട്ടിലിരുന്ന് ജോലിചെയ്യും.
സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് ഡിജിറ്റൽ സ്‌കില്ലിന്റെ അടിസ്ഥാനത്തിൽ ജോലി നൽകലാണ് ലക്ഷ്യം. ഇത്തരം നടപടികളിലൂടെ സമ്പദ്‌വ്യവസ്ഥയെ മാറ്റാനാകും. സംരഭക വിഭാഗം കേരളത്തിലില്ലാത്തതാണ് വ്യവസായ പിന്നോക്കാവസ്ഥയ്‌ക്കുള്ള ചരിത്രപരമായ കാരണം. ആ വിഭാഗത്തെ സൃഷ്ടിക്കാനാകണം. സാമൂഹ്യനേട്ടങ്ങൾ നിലനിർത്തി സാമ്പത്തികാടിത്തറ പണിയും. നവകേരള മാതൃക സൃഷ്ടിക്കും. ഇതിൽ ക്ഷേമവും വ്യവസായവുമുണ്ടാകും. ഏത് സംസ്ഥാനത്തോടും മത്സരിക്കാൻ കഴിയുംവിധമാകുമിത്. എന്നാൽ അസമത്വമുണ്ടാകില്ല. ഈ ദിശയിൽ സർക്കാർ വലിയ ചുവട് വയ്‌ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..