KeralaLatest NewsNews

ഇരു മുന്നണികൾക്കും തലവേദനയായി ബിജെപി പ്രകടന പത്രികയിലെ പരിഗണനാ വിഷയങ്ങളെ കുറിച്ച് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുയര്‍ത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം

കൊച്ചി : ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫ്, എല്‍ഡിഎഫ് ക്യാമ്പുകളെ ഞെട്ടിയ്ക്കുമെന്ന് കുമ്മനം രാജശേഖരന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുയര്‍ത്തുകയാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാനത്ത് പ്രചാരണം ശക്തമാണെന്നും കുമ്മനം ട്വന്റിഫോര്‍ ന്യൂസിനോട് വ്യക്തമാക്കി.

ബിജെപിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് – സിപിഐഎം സഖ്യമുണ്ട്. ബിജെപി പ്രകടന പത്രികയില്‍ ശബരിമല വിഷയത്തിന് പ്രധാന പരിഗണനയെന്നും കുമ്മനം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പരിഷ്‌ക്കരണം പ്രധാന പ്രചാരണ വിഷയമാക്കും. ലൗ ജിഹാദ് നിരോധന നിയമം കൊണ്ടു വരുമെന്നും കുമ്മനം ട്വന്റിഫോറിനോട് വ്യക്തമാക്കി.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കും. രാവിലെ 10.30ന് പറവൂരിലാണ് ആദ്യ പൊതു പരിപാടി. വൈകിട്ട് 3ന് തൃപ്പൂണിത്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുക്കുന്ന മഹാസമ്മേളനം നടക്കും. കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

Related Articles

Post Your Comments


Back to top button