രാവിലെ മുതൽ മലയാള മനോരമ ഓൺലൈനിൽ വന്ന ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. "കിഫ്‌ബി' എന്ന വാക്കുകണ്ട വായനക്കാർ ആദ്യം കരുതി എന്തോ വൻ അഴിമതി മനോരമ കണ്ടെത്തി കൊണ്ടുവരികയാണെന്ന്. ശുഭചിന്ത മാത്രമുള്ള മറ്റുചിലർ കരുതി വലിയ ഒരു വികസന പദ്ധതിയുടെ വാർത്തയാകുമെന്ന്. അതും മനോരമയിൽ!. പക്ഷേ എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു ആ വാർത്ത. കിഫ്‌ബി കാരണം വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറുന്നു...!!
"കിഫ്‌ബിയിൽ നിർമ്മിച്ച റോഡ്; സൈഡ് കൊടുത്താൽ റോഡിന് പുറത്തേക്ക് തെന്നിമാറും' എന്ന തലക്കെട്ടോടെയാണ് വാർത്ത. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ തെന്നിമാറുന്നെങ്കിൽ അതിന് കിഫ്‌ബിക്ക് എന്ത് പങ്ക് എന്നാണ് എല്ലാവരുടെയും ചോദ്യം. സാമ്പത്തിക സ്രോതസ് കണ്ടെത്തി നൽകുകയല്ലാതെ, വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിലും തെന്നുന്നതിലും കിഫ്‌ബിക്ക് എന്ത് ബന്ധമെന്ന് ലേഖകൻ പറയുമോ എന്ന് സോഷ്യൽ മീഡിയയിലെ ചോദ്യം. ട്രോളുകളും ചോദ്യങ്ങളും രൂക്ഷമായപ്പോൾ വാർത്ത മനോരമ എഡിറ്റ് ചെയ്‌തിട്ടുണ്ട്. വയനാട് പനമരത്തെ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു എന്നതാണ് മനോരമയുടെ വാർത്ത. കിഫ്‌ബിയെ ആക്രമിക്കാനും വിവാദമുണ്ടാക്കാനുമുള്ള നീക്കങ്ങൾ തുടർച്ചയായി പാളുമ്പോഴാണ് ഇത്തരം യാതൊരു ബന്ധവുമില്ലാത്ത രണ്ട് കാര്യങ്ങൾ ബന്ധിപ്പിക്കാൻ മനോരമയുടെ ശ്രമം. നിരവധി ട്രോളുകളാണ് വിഷയത്തിൽ ഫെയ്‌സ്‌ബുക്കിൽ വരുന്നത്.
ദീപക് രാജുവിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..