KeralaLatest NewsNews

ആശുപത്രി ജീവനക്കാരെ 2 ദിവസം വട്ടം കറക്കിയ മൂര്‍ഖനെ അവസാനം പിടികൂടി

ചേരയാണെന്ന് കരുതി ഓടിച്ചു വിടാന്‍ ശ്രമിച്ചപ്പോഴാണ് പത്തി വിടര്‍ത്തിയത്

നിലമ്പൂര്‍ : ജില്ലാ ആശുപത്രി ജീവനക്കാരെ 2 ദിവസം വട്ടം കറക്കിയ മൂര്‍ഖനെ അവസാനം പിടികൂടി. ജില്ലാ ആശുപത്രി ഫാര്‍മസിയുടെ ശീതീകരിച്ച സ്റ്റോര്‍ മുറിയില്‍ രണ്ട് ദിവസമായി സുഖമായി കഴിയുകയായിരുന്നു മൂര്‍ഖന്‍. കഴിഞ്ഞ ദിവസം മരുന്നെടുക്കാന്‍ ജീവനക്കാര്‍ ചെന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ഫ്രീസറിനോട് ചേര്‍ന്ന വിടവില്‍ തണുപ്പ് പറ്റി കിടക്കുകയായിരുന്നു.

ചേരയാണെന്ന് കരുതി ഓടിച്ചു വിടാന്‍ ശ്രമിച്ചപ്പോഴാണ് പത്തി വിടര്‍ത്തിയത്. തുടര്‍ന്ന് എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സിന്റെ സ്‌നേക് ക്യാച്ചര്‍ അരഞ്ഞിക്കല്‍ അബ്ദുല്‍ മജീദ് എത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇടുങ്ങിയ മുറിയില്‍ പാമ്പ് ഒളിച്ചു. ഇന്നലെ രാവിലെ കൂടുതല്‍ സന്നാഹങ്ങളോടെ എത്തി പിടികൂടി. ഭിത്തിയില്‍ കേബിളിന്റെ ദ്വാരം വഴി ആണ് പാമ്പ് സ്റ്റോറില്‍ കടന്നതെന്ന് കരുതുന്നു. പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.

Related Articles

Post Your Comments


Back to top button