KeralaLatest NewsNews

കണ്ണൂർ യാത്രയിൽ കൊടി സുനി സഞ്ചരിച്ചത് ആരുടെ വാഹനത്തിൽ? വിലങ്ങില്ലാതെ കൈയ്യും വീശി നടന്നതിന് പിന്നിൽ?

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്കും കൂട്ടുപ്രതികൾക്കും വഴിവിട്ട സഹായം ചെയ്ത് പൊലീസ്. കണ്ണൂരിലെ മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് കൊണ്ടുപോകും വഴിയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സുനിക്കായി വിട്ടുവീഴ്ചകൾ ചെയ്തത്. ഇത് സംബന്ധിച്ച ആരോപണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ എഎസ്‌ഐ ജോയിക്കുട്ടി, സിപിഒമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Also Read:ബിജെപി മികച്ച മുന്നേറ്റം ഉണ്ടാക്കും ; കേരളത്തിലും തമിഴ്‌നാട്ടിലും വലിയ വിജയം സ്വന്തമാക്കുമെന്ന് ഖുശ്ബു

കണ്ണൂർ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ബോധ്യമായതോടെയാണ് നടപടി. യാത്രയ്ക്കിടെ ആലപ്പുഴ, തൃശ്ശൂര്‍ റെയിൽവേ സ്റ്റേഷനുകളില്‍ വെച്ച് പ്രതികള്‍ക്ക് മദ്യപിക്കാന്‍ അവസരവും സാഹചര്യവും ഒരുക്കി നൽകി, ചില സ്റ്റേഷനുകളിലെത്തിയപ്പോൾ പ്രതികള്‍ക്ക് വിശ്രമിക്കാൻ എസി വിശ്രമമുറികള്‍ ഏർപ്പാടാക്കി, പ്രതികളെ സ്വീകരിക്കാന്‍ കൂട്ടാളികളെത്തി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സുരക്ഷാവീഴ്ച്ചയുമായി ബന്ധപ്പെട്ട് ഉയരുന്നത്.

പ്രതികളെ വിലങ്ങണിയിപ്പിക്കാതെ സാധാരണ യാത്രക്കാരെ പോലെ ട്രെയിനില്‍ സഞ്ചരിക്കാന്‍ പൊലീസ് സഹായിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. ചട്ടംലംഘിച്ച്‌ കൊടി സുനിയെ സ്വകാര്യവാഹനത്തില്‍ കൊണ്ടുപോയി എന്ന് കണ്ടെത്തിയിരുന്നു. ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലാണ് സുനിയെ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments


Back to top button