KeralaLatest NewsNewsMobile PhoneTechnology

ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയിരിക്കുന്നു. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തിയ സർക്കാർ പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് ഓൺലൈൻ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കാൻ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്സൂർ സ്വദേശി പോളി വടയ്ക്കൻ നൽകിയ പൊതു താൽപ്പര്യ ഹർജിയിൽ നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം.

Related Articles

Post Your Comments


Back to top button