27 February Saturday

കുന്നംകുളത്ത്‌ പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ബാധിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കുന്നംകുളം > കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ വി ഉഷ നിര്യാതയായി. കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച പകൽ 12 മണിയോടെയാണ് മരിച്ചത്.

തൃശ്ശൂര്‍ സിറ്റി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ സബ് ഇന്‍സ്‌പെ‌ക്‌ടര്‍ ടി കെ ബാലന്‍റെ ഭാര്യയാണ്. മകൾ: ഒലീവ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top