COVID 19KeralaLatest NewsNewsIndia

എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ നയിച്ച ക്യാപ്റ്റന് കൊവിഡ്; താനുമായി ബന്ധപ്പെട്ടവർ ടെസ്റ്റ് ചെയ്യണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ സമാപിച്ചതിന് പിന്നാലെ ജാഥ നയിച്ച ബിനോയ് വിശ്വം എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ ബിനോയ് വിശ്വം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ മേഖല ജാഥ നയിച്ചത് ബിനോയ് വിശ്വം ആയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിനോയ് വിശ്വത്തെ ഇന്നു രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read:വെറും 60 സെക്കൻഡ് മതി ഇനി ഉറങ്ങാൻ; ഈ ടെക്നിക് അധികം ആർക്കും അറിയില്ല !

അദ്ദേഹത്തിന് കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും നിരീക്ഷണത്തില്‍ തുടരും. അടുത്ത ദിവസങ്ങളില്‍ താനുമായി ഇടപഴകിയവരെല്ലാം ടെസ്റ്റിന് വിധേയരാകണമെന്ന് ബിനോയ് വിശ്വം എം.പി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ടാണ് ജാഥ തിരുവനന്തപുരത്ത് സമാപിച്ചത്. ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഥയിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ക്വാറന്‍റീനിൽ പോകുകയും, പരിശോധനയ്ക്ക് വിധേയരാകേണ്ടിയും വരും. ജാഥയിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കാൻ കഴിയുമോയെന്ന ആശങ്കയുമുണ്ട്.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Related Articles

Post Your Comments


Back to top button