COVID 19Latest NewsNewsInternational

ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; പ്രധാന നഗരത്തിൽ ലോക്ക്ഡൗണ്‍

ഓക്ലന്‍ഡ്: ഏറെ ദിവസങ്ങള്‍ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രധാന നഗരമായ ഓക്ലന്‍ഡിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ അറിയിക്കുകയുണ്ടായി. ഞായറാഴ്ച മുതലാണ് ലോക്ക്ഡൗണ്‍ തുടങ്ങുന്നത്. ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഓക്ലന്‍ഡില്‍ മൂന്ന് ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കൊവിഡാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ 12 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ക്കും ജോലിക്കുമല്ലാതെ ആര്‍ക്കും പുറത്തിറങ്ങാനാകില്ല. രാജ്യത്ത് ലെവല്‍ രണ്ട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിക്കുകയുണ്ടായി. കൊവിഡിനെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടി ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്. നേരത്തെ നിശ്ചയിച്ച ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി20 ക്രിക്കറ്റ് നടക്കുമെന്നും കാണികളെ പ്രവേശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Post Your Comments


Back to top button