KeralaLatest NewsNewsIndia

മനുഷ്യന് കാണുമോ ഇത്ര സ്നേഹം? യജമാനൻ്റെ കുഴിമാടം തോണ്ടി നായ, കാരണം അറിഞ്ഞ് ഞെട്ടി നാട്ടുകാർ

സ്വന്തം യജമാനന്റെ ശവക്കല്ലറ തോണ്ടിയ നായയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്രയധികം സ്നേഹവും കരുതലും നൽകി വളർത്തിയ സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്നു കരയുന്ന നായ സമീപവാസികൾക്ക് നോവ് പടർത്തിയിരുന്നു. തൻ്റെ യജമാനൻ്റെ ശവക്കല്ലറ തോണ്ടി അതിനകത്ത് കിടക്കുന്ന നായ നാട്ടുകാരുടെ സ്നേഹം പിടിച്ച് പറ്റി.

Also Read:സത്യം തുറന്നു പറയാനുള്ള സമയമാണ് ; കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് കപില്‍ സിബല്‍

സ്നേഹം കൊണ്ട് യജമാനനെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടാണ് നായ ഈ പ്രവൃത്തി ചെയ്തതെന്ന് കരുതിയവർക്ക് തെറ്റി. അതുമാത്രമായിരുന്നില്ല കാരണം. ആ നായ ഗർഭിണി അയിരുന്നു. അത് കുട്ടികൾക്ക് ജന്മം നൽകിയിരിക്കുന്നു. തൻ്റെ യജമാനൻ്റെ അടുത്ത് കിടക്കുമ്പോഴുള്ള സുരക്ഷിതത്വം മറ്റെവിടെയും ലഭിക്കില്ല എന്ന് മനസിലാക്കിയതിനെ തുടർന്നാണ് നായ ഇവിടെ താമസമാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.

നായയുടെയും കുട്ടിയുടെയും ആരോഗ്യം മോശം ആയതോടെ ആളുകൾ നിർബന്ധിച്ചു കൊണ്ട് നായയെ മാറ്റുകയായിരുന്നു. ഇപ്പോൾ അവർ സുരക്ഷിതരായിരിക്കുന്നു. ആ നായക്ക് തന്റെ യജമാനനോട് ഉള്ള സ്നേഹവും വിശ്വാസവും എത്ര വലുതാണെന്ന് പലരും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.

Related Articles

Post Your Comments


Back to top button