KeralaLatest NewsNewsIndia

‘പ്രധാനമന്ത്രി ആവാസ് യോജന പിണറായി സഖാവ് പേര് മാറ്റി ലൈഫ് മിഷനാക്കി’; കേന്ദ്ര പദ്ധതികളെല്ലാം ഇങ്ങനെ തന്നെയെന്ന് ശോഭ

കേന്ദ്രത്തിൻ്റെ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. എല്ലാവര്‍ക്കും സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ആവാസ് യോജന പദ്ധതി സർക്കാർ പേരുമാറ്റി ലൈഫ് മിഷനാക്കിയെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

Also Read:നേമത്ത് ഇക്കുറി വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട, കോൺഗ്രസിനുള്ളത് മികച്ച സ്ഥാനാർത്ഥികൾ; മുല്ലപ്പള്ളി

‘കേന്ദ്രത്തിന്റെ പദ്ധതികളെല്ലാം കേരളം പേരുമാറ്റി അവതരിപ്പിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന പിണറായി സഖാവ് ചെറുതായിട്ടൊന്ന് പേര് മാറ്റി. അതാണ് ഇവിടുത്തെ ലൈഫ് മിഷന്‍. ഈ വീടുകളില്‍ കയറിക്കിടക്കുന്ന ഓരോ വ്യക്തിയ്ക്കും ഇത് ബോധ്യമുണ്ട്. ഇന്ത്യയുടെ കാവല്‍ക്കാരനായ പ്രധാനമന്ത്രി ആ പദ്ധതിയില്‍ നിന്നും പത്ത് പൈസ പോലും എടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അവര്‍ക്കറിയാം’. വിജയ യാത്രയുടെ പാലക്കാട്ടെ വേദിയില്‍ സംസാരിക്കവേ ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

മുങ്ങിച്ചാകാന്‍ കടലിലിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ ലൈഫ് ബോട്ടുമായി വന്ന് സീതാറാം യെച്ചൂരി രക്ഷിക്കില്ലെന്ന് കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് പറയാനാകുമോ എന്ന് ശോഭ പരിഹസിച്ചു. ചെറുപ്പമാണെങ്കിലും രാഹുല്‍ ഗാന്ധി തന്നെയാണ് മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ കാരണവര്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം വിജയരാഘവനാണെന്നും അവർ പറഞ്ഞു.

Related Articles

Post Your Comments


Back to top button