ദോഹ: കേരളത്തിലെ വിമാനതാവളങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആര്‍ടി-പിസിആര്‍ പരിശോധന സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ സംസ്‌കൃതി ഖത്തര്‍ സ്വാഗതം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നാട്ടില്‍ വരുന്ന പ്രവാസികളോട് സ്വന്തം നിലയില്‍ ടെസ്റ്റ് നടത്തണമെന്ന് പ്രഖ്യാപിച്ച ക്രൂരതയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ഈ നീതി എല്ലാ പ്രവാസികളും സന്തോഷത്തോടെ നെഞ്ചേറ്റുകയാണ്. പ്രതിസന്ധിയിലും പ്രയാസത്തിലും കഴിയുന്ന പ്രവാസികെള ചേര്‍ത്ത് പിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
പ്രവാസികള്‍ക്കൊപ്പം നിന്ന്് അവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരം കണ്ടെത്തിയ സര്‍ക്കാറാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പ്രവാസികളുടെ വിഷമതകള്‍ ഇല്ലാതാക്കി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രസ്താവനയില്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..