Latest NewsBikes & ScootersNewsIndiaAutomobile

പെട്രോൾ വിലയോർത്ത് ഇനി ടെന്‍ഷനടിക്കേണ്ട ; സ്മാർട്ട് ഫോണിന്റെ വിലയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വിപണിയിൽ എത്തി

ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ് ആണ് കുറഞ്ഞ വിലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഊരി മാറ്റാൻ സാധിക്കുന്ന ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. പൂര്‍ണ്ണ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ശ്രേണിയാണ് സ്‌കൂട്ടറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Read Also : രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന് വയനാട് എം പി രാഹുൽ ഗാന്ധി

നിലവിലെ കണക്കനുസരിച്ച് ബൗണ്‍സിന് ബെംഗളൂരുവിലും ഹൈദരാബാദിലും സാന്നിധ്യമുണ്ട്. ബെംഗളൂരുവില്‍ 22,000 ഇരുചക്ര വാഹനങ്ങളും ഹൈദരാബാദില്‍ അയ്യായിരത്തോളം വാഹനങ്ങളുമുണ്ട്. ഭാവിയില്‍ മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ബൗണ്‍സിന് പദ്ധതിയുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ (ICAT) നിന്ന് ബൗണ്‍സ്-ഇയ്ക്ക് ഹോമോലോഗേഷന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. ബൗൺസ് ഇ സ്കൂട്ടർ 46000 രൂപയ്ക്ക് വിപണിയിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Related Articles

Post Your Comments


Back to top button