Latest NewsNewsIndia

മൂത്ത മകളുടെ ചികിത്സയ്ക്കായി ഇളയ മകളെ 10,000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കൾ

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കോട്ടൂരിലാണ് സംഭവം നടന്നത്

പതിനാറുകാരിയായ മൂത്ത മകളുടെ ചികിത്സയ്ക്കായി12 വയസുകാരി മകളെ അയൽക്കാരന് വിറ്റ് മാതാപിതാക്കൾ. 10,000 രൂപയ്ക്കാണ് മകളെ മാതാപിതാക്കൾ വിറ്റത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കോട്ടൂരിലാണ് സംഭവം നടന്നത്. ചിന്ന സുബ്ബയ്യ എന്ന നാൽപത്തിയാറുകാരന് മാതാപിതാക്കൾ പെൺകുട്ടിയെ വിൽക്കുകയായിരുന്നു. പെൺകുട്ടിയെ താൻ വിവാഹം ചെയ്തതായി ചിന്ന സുബ്ബയ്യ പൊലീസുകാരനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രിയോടെയാണ് വിവരം പുറംലോകം അറിയുന്നത്.

തുടർന്ന് സമീപസികൾ ഇന്റഗ്രേറ്റഡ് ചൈൽഡ് ഡെവലപ്മെന്റ് സർവീസസിൽ (ഐസിഡിഎസ്) വിവരം അറിയിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയെ ജില്ലാ ചൈൽഡ് കെയർ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Post Your Comments


Back to top button