പി.സി ജോര്‍ജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി. ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.
പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ല. പൂഞ്ഞാർ MLA ആയത് ആരുടെ ഒക്കെവോട്ട് കൊണ്ടാണെന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല. ഇത്തവണ പൂഞ്ഞാറുകാർക്ക് തിരിച്ചറിവ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നായിരുന്നു റിജിൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇക്കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജില്‍ നിന്നും ഷാള്‍ സ്വീകരിക്കാന്‍ റിജില്‍ മാക്കുറ്റി വിസ്സമ്മതിച്ചിരുന്നു. പി.സി ജോര്‍ജ് എന്ന വ്യക്തി മതേതര കേരളത്തിന് അപമാനമായ രീതിയില്‍ ഒരു സമുദായത്തെ ഏറ്റവും മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ചയാളാണെന്നും അയാളുടെ ഷാള്‍ സ്വീകരിക്കുന്നത് തന്‍റെ രാഷ്ട്രീയ നിലപാടിന് ഒരിക്കലും യോജിക്കുന്നതല്ലെന്നുമാണ് റിജില്‍ മാക്കുറ്റി ഈ വിഷയത്തില്‍ പ്രതികരിച്ചത്.
സംഘപരിവാറിനോടും അതിനോട് ബന്ധപ്പെട്ട് നില്‍ക്കുകയും ചെയ്യുന്ന ഒരാളോടും കോംപ്രമൈസ് ചെയ്യാന്‍ മനസ്സില്ല. കൂടെപിറപ്പായ ഷുഹൈബിനെ കൊന്നവസാനിപ്പിച്ച സി.പി.എമ്മിനോടും തന്‍്റെ നിലപാട് അങ്ങനെ തന്നെയാണ്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല താന്‍ നിലപാട് എടുക്കാറ്. അതിന്‍്റെ പേരില്‍ പലതും നഷ്ടപ്പെട്ടേക്കാം. അതൊന്നും എനിക്ക് ഒരു വിഷയമല്ല. നിലപാടില്‍ ഒരിക്കലും വെള്ളം ചേര്‍ക്കില്ലെന്നും റിജില്‍ മാക്കുറ്റി വിശദീകരിച്ചു.
പി സി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലുംനാണിച്ച് പോകും. കേരള രാഷ്ട്രീയം ഇതു പോലൊരു വിഷം വമിക്കുന്ന…
Posted by Rijil Chandran Makkutty on Friday, February 26, 2021
Post Your Comments