COVID 19Latest NewsUAENewsGulf

വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് രക്തദാനം നടത്താം; അബുദാബി ആരോഗ്യസേവന

അബുദാബി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ അറിയിക്കുകയുണ്ടായി. ആദ്യത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ രക്തദാനത്തിലൂടെ കുറഞ്ഞത് മൂന്നുപേരുടെ ജീവനുകള്‍ എങ്കിലും രക്ഷിക്കാമെന്ന് സേഹ ആക്ടിങ് സിഒഒ ഡോ. മര്‍വാന്‍ അല്‍ കാബി പറയുകയുണ്ടായി.

അബുദാബിയില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മണി മുതല്‍ രാത്രി 10 മണി വരെ രക്തബാങ്കില്‍ നേരിട്ടെത്തി രക്തം നല്‍കാനുള്ള സൗകര്യമുണ്ട്. അല്‍ഐന്‍ ശാഖയില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ടുവരെയാണ് ഇവിടെ എത്തേണ്ട സമയം.

Related Articles

Post Your Comments


Back to top button